- ഇന്ത്യയിലെ യുവജന ശാക്തീകരണത്തിനായി നിലകൊള്ളുന്ന യുവതീ യുവാക്കളുടെ ശക്തവും വിശാലവുമായ ഐക്യ സമര പ്രസ്ഥാനം കെട്ടിപ്പടുക്കുക.
- യുവാക്കളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുക.
- യുവാക്കളുടെ ജനാധിപത്യപരമായ സ്വതന്ത്ര ആവിഷ്കാര സ്വാതന്ത്ര്യത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനുമായി നിലകൊള്ളുക.
- ഏകാധിപത്യപരമായ ഭരണ വര്‍ഗ താല്പര്യങ്ങള്‍ക്കെതിരെ ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാന്‍ യുവാക്കളെ സംഘടിപ്പിക്കുക.
- യുവാക്കളെ എല്ലാവിധ വേര്‍തിരിവുകള്‍ക്കും വംശ വര്‍ണ ജാതി ലിംഗ ഭാഷാ പ്രാദേശിക വ്യത്യാസങ്ങളുടെ പേരിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കും എതിരായ സന്ധിയില്ലാത്ത പോരാട്ടം സംഘടിപ്പിക്കാന്‍ ഉതകും വിധം ഉത്തരവാദിത്ത ബോധവും മതേതര ജനാധിപത്യ ബോധവും ഉള്ള വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ബഹു ദേശീയതയുടെ നല്ല പൌരന്മാരായി വാര്‍ത്തെടുക്കുക.
- സാര്‍വജനീനവും ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനു വേണ്ടി പോരാടുക.
- പുരോഗമനപരമായ സാമൂഹ്യവും സാംസ്കാരികവും സദാചാരപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യുവാക്കളില്‍ സാമൂഹ്യ സമഭാവനയുടെ ചൈതന്യം നിറയ്ക്കുക.
- മതേതര സോഷ്യലിസ്റ്റ് ചിന്താഗതി ഉള്ള മറ്റു യുവജന പ്രസ്ഥാനങ്ങളോട് കൈകോര്‍ത്തുകൊണ്ട് പൊതുവായി അംഗീകരിക്കപ്പെട്ട ലക്ഷ്യങ്ങള്‍ക്കായി നിലകൊള്ളുക.
- കൊളോണിയല്‍ ,നവ കൊളോണിയല്‍ , മുതലാളിത്ത ജന്മിത്വ ശക്തികളെ രാജ്യത്തിന്റെ സമ്പത്ത് ഘടനയില്‍ നിന്നും ഇല്ലായ്മ ചെയ്യുന്നതിനും അതുവഴി ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളില്‍ അധിഷ്ടിടമായ സാമ്പത്തിക ക്രമത്തിലേക്ക് രാജ്യത്തെ കൈപിടിച്ചുയര്‍ത്തുന്നതിനും വേണ്ടി നിലകൊള്ളുക.
- സമൂഹത്തിന്റെ അവിഭാജ്യ ഘടകം എന്ന നിലയില്‍ സാമൂഹ്യ പുരോഗതിക്കുവേണ്ടി പോരാടുന്ന തൊഴിലാളികളും കര്‍ഷകരും മധ്യവര്‍ഗവും അടക്കമുള്ളവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക.
- ദേശീയ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെതുമായ ആശയങ്ങളും സാമ്രാജ്യത്വ വിരുദ്ധ ആശയങ്ങളും പ്രചരിപ്പിക്കുക.
- സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും സോഷ്യലിസത്തിനും വേണ്ടി പോരാടുന്ന എല്ലാ ശക്തികളോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക.